-
യഹസ്കേൽ 40:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 കിഴക്കേ കവാടത്തിന്റെ ഓരോ വശത്തും കാവൽക്കാർക്കായി മൂന്നു മുറികളുണ്ടായിരുന്നു. മൂന്നിനും ഒരേ വലുപ്പം. ഇരുവശത്തുമുള്ള തൂണുകൾക്കും ഒരേ വലുപ്പമായിരുന്നു.
-
-
യഹസ്കേൽ 46:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
46 “പരമാധികാരിയായ യഹോവ പറയുന്നു: ‘അകത്തെ മുറ്റത്തെ കിഴക്കോട്ടു ദർശനമുള്ള കവാടം+ ആറു പ്രവൃത്തിദിവസവും+ അടച്ചിടണം.+ പക്ഷേ ശബത്തുദിവസത്തിലും അമാവാസിയിലും അതു തുറക്കണം. 2 പുറത്തുനിന്ന് വരുന്ന തലവൻ കവാടത്തിന്റെ മണ്ഡപം വഴി അകത്ത് പ്രവേശിക്കും.+ എന്നിട്ട്, കവാടത്തിന്റെ കട്ടിളക്കാലിന്റെ അടുത്ത് വന്ന് നിൽക്കും. പുരോഹിതന്മാർ അവന്റെ സമ്പൂർണദഹനയാഗവും സഹഭോജനബലികളും അർപ്പിക്കും. അവൻ കവാടത്തിന്റെ വാതിൽപ്പടിക്കൽ കുമ്പിട്ടിട്ട് പുറത്തേക്കു പോകും. പക്ഷേ കവാടം വൈകുന്നേരംവരെ തുറന്നുതന്നെ കിടക്കണം.
-