-
ലേവ്യ 6:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 യാഗപീഠത്തിൽ തീ കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്. പുരോഹിതൻ ദിവസവും രാവിലെ അതിൽ വിറകു+ കത്തിച്ച് ദഹനയാഗവസ്തു അതിനു മുകളിൽ ക്രമത്തിൽ നിരത്തിവെക്കുകയും സഹഭോജനബലികളുടെ കൊഴുപ്പ് അതിൽ വെച്ച് ദഹിപ്പിക്കുകയും* വേണം.+ 13 യാഗപീഠത്തിൽ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്.
-
-
2 ദിനവൃത്താന്തം 13:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 എന്നാൽ ഞങ്ങളുടെ ദൈവം യഹോവയാണ്.+ ഞങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിട്ടില്ല. അഹരോന്റെ വംശജരാണു ഞങ്ങളുടെ പുരോഹിതന്മാർ. അവരാണ് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നത്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്. 11 എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവർ സുഗന്ധദ്രവ്യം അർപ്പിക്കുകയും+ യഹോവയ്ക്കു ദഹനയാഗങ്ങൾ ദഹിപ്പിക്കുകയും* ചെയ്യുന്നു;+ തനിത്തങ്കംകൊണ്ടുള്ള മേശയിൽ കാഴ്ചയപ്പം* ഒരുക്കിവെക്കുന്നു;+ വൈകുന്നേരങ്ങളിൽ സ്വർണംകൊണ്ടുള്ള തണ്ടുവിളക്കുകളും+ അവയുടെ ദീപങ്ങളും തെളിച്ചുവെക്കുന്നു.+ അങ്ങനെ യഹോവയോടുള്ള ഞങ്ങളുടെ കടമ നിറവേറ്റുന്നു. പക്ഷേ നിങ്ങളോ, നിങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിരിക്കുന്നു.
-