-
ആവർത്തനം 29:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 “ദൂരദേശത്തുനിന്ന് വരുന്നവരും നിങ്ങളുടെ മക്കളുടെ ഭാവിതലമുറയും യഹോവ നിങ്ങളുടെ ദേശത്തിന്മേൽ വരുത്തിയ ബാധകളും ദുരിതങ്ങളും കാണും. 23 യഹോവ കോപത്തിലും ക്രോധത്തിലും നശിപ്പിച്ചുകളഞ്ഞ സൊദോം, ഗൊമോറ,+ ആദ്മ, സെബോയിം+ എന്നിവയെപ്പോലെ ദേശം ഒന്നാകെ നശിക്കുന്നത് അവർ കാണും. ഗന്ധകവും* ഉപ്പും തീയും കാരണം വിതയും വിളയും അവിടെയുണ്ടാകില്ല, സസ്യജാലങ്ങളൊന്നും മുളച്ചുവരില്ല.
-
-
യിരെമ്യ 17:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അവൻ മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരംപോലെയാകും.
നന്മ വരുമ്പോൾ അവൻ അതു കാണില്ല;
വിജനഭൂമിയിലെ വരണ്ട സ്ഥലങ്ങളിൽ അവൻ താമസിക്കും;
ആർക്കും ജീവിക്കാനാകാത്ത ഉപ്പുനിലത്ത് അവൻ കഴിയും.
-