-
സംഖ്യ 14:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പക്ഷേ മോശ യഹോവയോടു പറഞ്ഞു: “അങ്ങനെ ചെയ്താൽ ഈജിപ്തുകാർ ഇതെക്കുറിച്ച് കേൾക്കും. അവരുടെ ഇടയിൽനിന്നാണല്ലോ അങ്ങ് ഈ ജനത്തെ അങ്ങയുടെ ശക്തിയാൽ വിടുവിച്ചുകൊണ്ടുവന്നത്.+ 14 അവർ ഇതെക്കുറിച്ച് ഈ ദേശവാസികളോടു പറയും. യഹോവ എന്ന അങ്ങ് ഈ ജനത്തോടൊപ്പമുണ്ടെന്നും+ അവർക്കു മുഖാമുഖം+ പ്രത്യക്ഷനായെന്നും ഈ ദേശവാസികളും കേട്ടിട്ടുണ്ട്. അങ്ങ് യഹോവയാണല്ലോ; അങ്ങയുടെ മേഘമാണ് ഈ ജനത്തിനു മീതെയുള്ളത്. പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അവരുടെ മുമ്പാകെ പോകുന്നത് അങ്ങാണ്.+ 15 അങ്ങ് ഈ ജനത്തെ ഒന്നടങ്കം ക്ഷണത്തിൽ* സംഹരിച്ചാൽ അങ്ങയുടെ കീർത്തി കേട്ടിട്ടുള്ള ജനതകൾ ഇങ്ങനെ പറയും: 16 ‘ഈ ജനത്തിനു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകാൻ യഹോവയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അവരെ വിജനഭൂമിയിൽവെച്ച് കൊന്നുമുടിച്ചു!’+
-
-
ആവർത്തനം 9:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 അങ്ങയുടെ ദാസരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കേണമേ.+ ഈ ജനത്തിന്റെ ശാഠ്യവും ദുഷ്ടതയും പാപവും അങ്ങ് കാര്യമാക്കരുതേ.+ 28 അല്ലാത്തപക്ഷം, അങ്ങ് ഞങ്ങളെ വിടുവിച്ച് കൊണ്ടുവന്ന ആ ദേശത്തെ ജനങ്ങൾ, “താൻ വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്കു കഴിഞ്ഞില്ല; ആ ദൈവം അവരെ വെറുത്തതുകൊണ്ടാണ് അവരെ കൊല്ലാൻവേണ്ടി വിജനഭൂമിയിലേക്കു കൊണ്ടുപോയത്” എന്നു പറയും.+
-