വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 20:8-10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 “ശബത്തു​ദി​വസം വിശു​ദ്ധ​മാ​യി കണക്കാക്കി അത്‌ ആചരി​ക്കാൻ ഓർക്കുക.+ 9 ആറു ദിവസം നീ അധ്വാ​നി​ക്കണം, നിന്റെ പണികളെ​ല്ലാം ചെയ്യണം.+ 10 ഏഴാം ദിവസം നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കുള്ള ശബത്താണ്‌. അന്നു നീ ഒരു പണിയും ചെയ്യരു​ത്‌. നീയോ നിന്റെ മക്കളോ നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന പുരു​ഷ​നോ സ്‌ത്രീ​യോ നിന്റെ വളർത്തു​മൃ​ഗ​മോ നിന്റെ അധിവാസസ്ഥലത്ത്‌* താമസ​മാ​ക്കിയ വിദേ​ശി​യോ ആ ദിവസം പണി​യൊ​ന്നും ചെയ്യരു​ത്‌.+

  • പുറപ്പാട്‌ 31:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 “നീ ഇസ്രായേ​ല്യരോ​ടു സംസാ​രി​ക്കണം. അവരോ​ട്‌ ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയ​മാ​യും ആചരി​ക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശു​ദ്ധീ​ക​രി​ക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളു​ടെ തലമു​റ​ക​ളി​ലു​ട​നീ​ളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാ​ള​മാണ്‌.

  • പുറപ്പാട്‌ 35:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 2 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കും, യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്ത്‌.+ ആരെങ്കി​ലും അന്നു ജോലി ചെയ്‌താൽ അവനെ കൊന്നു​ക​ള​യും.+

  • ലേവ്യ 23:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 “‘ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താണ്‌.+ വിശു​ദ്ധ​സമ്മേ​ള​ന​ത്തി​നുള്ള ദിവസ​മാണ്‌ അത്‌. ഒരുത​ര​ത്തി​ലുള്ള ജോലി​യും അന്നു ചെയ്യരു​ത്‌. നിങ്ങൾ എവിടെ താമസി​ച്ചാ​ലും അത്‌ യഹോ​വ​യ്‌ക്കുള്ള ശബത്താ​യി​രി​ക്കണം.+

  • ലേവ്യ 23:24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24 “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾക്കു സമ്പൂർണ​വിശ്ര​മ​മാ​യി​രി​ക്കണം. അതു കാഹള​നാ​ദംകൊണ്ട്‌ വിളംബരം+ ചെയ്യുന്ന ഒരു അനുസ്‌മ​ര​ണ​ദി​നം, ഒരു വിശു​ദ്ധ​സമ്മേ​ള​ന​ദി​നം, ആയിരി​ക്കും.

  • ലേവ്യ 25:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 എന്നാൽ ഏഴാം വർഷം ദേശത്തി​നു സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്താ​യി​രി​ക്കണം. ഇത്‌ യഹോ​വ​യ്‌ക്കുള്ള ശബത്താണ്‌. നീ വയലിൽ വിത്തു വിതയ്‌ക്കു​ക​യോ മുന്തിരി വെട്ടിയൊ​രു​ക്കു​ക​യോ അരുത്‌.

  • ലേവ്യ 25:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 നിങ്ങൾക്ക്‌ 50-ാം വർഷം ഒരു ജൂബി​ലി​യാ​യി​രി​ക്കും. നിങ്ങൾ വിത്തു വിതയ്‌ക്കു​ക​യോ വീണു​കി​ടന്ന ധാന്യ​മ​ണി​കൾ താനേ വളർന്നു​ണ്ടാ​യ​തി​ന്റെ കൊയ്‌ത്തു നടത്തു​ക​യോ വെട്ടിയൊ​രു​ക്കാത്ത മുന്തി​രി​വ​ള്ളി​യിൽനി​ന്നുള്ള മുന്തി​രി​പ്പ​ഴ​ത്തി​ന്റെ വിള​വെ​ടു​ക്കു​ക​യോ അരുത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക