-
2 രാജാക്കന്മാർ 25:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 പക്ഷേ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന് യരീഹൊമരുപ്രദേശത്തുവെച്ച് പിടികൂടി. സിദെക്കിയയുടെ സൈന്യം നാലുപാടും ചിതറിയോടി. 6 കൽദയസൈന്യം സിദെക്കിയയെ പിടിച്ച്+ രിബ്ലയിൽ, ബാബിലോൺരാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അവർ സിദെക്കിയയ്ക്കു ശിക്ഷ വിധിച്ചു. 7 അവർ സിദെക്കിയയുടെ കൺമുന്നിൽവെച്ച് സിദെക്കിയയുടെ ആൺമക്കളെ കൊന്നുകളഞ്ഞു. പിന്നെ നെബൂഖദ്നേസർ സിദെക്കിയയുടെ കണ്ണു കുത്തിപ്പൊട്ടിച്ച് കാലിൽ ചെമ്പുവിലങ്ങിട്ട് ബാബിലോണിലേക്കു കൊണ്ടുപോയി.+
-
-
യഹസ്കേൽ 12:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 അവരുടെ ഇടയിലുള്ള തലവൻ അയാളുടെ സാധനങ്ങളും തോളിലേറ്റി ഇരുട്ടത്ത് അവിടം വിടും. അയാൾ മതിലിൽ ഒരു ദ്വാരം ഉണ്ടാക്കി അയാളുടെ സാധനങ്ങൾ അതിലേ പുറത്ത് കൊണ്ടുവരും.+ നിലം കാണാൻ കഴിയാത്തതുപോലെ അയാൾ മുഖം മൂടും.’ 13 ഞാൻ എന്റെ വല അയാളുടെ മേൽ വീശിയെറിയും. അയാൾ അതിൽ കുടുങ്ങും.+ എന്നിട്ട് ഞാൻ അയാളെ കൽദയദേശമായ ബാബിലോണിലേക്കു കൊണ്ടുപോകും. പക്ഷേ അയാൾ അതു കാണില്ല. അവിടെവെച്ച് അയാൾ മരിക്കും.+
-