-
2 രാജാക്കന്മാർ 23:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 ഇസ്രായേല്യർ പാപം ചെയ്യാൻ ഇടയാക്കിക്കൊണ്ട് നെബാത്തിന്റെ മകനായ യൊരോബെയാം പണിത ബഥേലിലെ യാഗപീഠവും ആരാധനാസ്ഥലവും* അദ്ദേഹം ഇടിച്ചുകളഞ്ഞു.+ അതിനു ശേഷം ആ ആരാധനാസ്ഥലം കത്തിച്ച് ഇടിച്ച് പൊടിയാക്കി. പൂജാസ്തൂപവും ചുട്ട് ചാമ്പലാക്കി.+
16 മലയിൽ കല്ലറകൾ കണ്ടപ്പോൾ യോശിയ അവയിൽനിന്ന് അസ്ഥികൾ എടുപ്പിച്ച് യാഗപീഠത്തിൽ ഇട്ട് കത്തിച്ച് യാഗപീഠം അശുദ്ധമാക്കി. ഇങ്ങനെ സംഭവിക്കുമെന്ന് ഒരു ദൈവപുരുഷനിലൂടെ യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു; അതുപോലെതന്നെ സംഭവിച്ചു.+
-
-
2 ദിനവൃത്താന്തം 31:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 ഇതെല്ലാം കഴിഞ്ഞ ഉടനെ അവിടെയുണ്ടായിരുന്ന ഇസ്രായേല്യരെല്ലാം യഹൂദാനഗരങ്ങളിലേക്കു ചെന്ന്, യഹൂദയിലും ബന്യാമീനിലും ഉള്ള പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്തൂപങ്ങൾ* വെട്ടിയിടുകയും+ ആരാധനാസ്ഥലങ്ങളും* യാഗപീഠങ്ങളും+ ഇടിച്ചുകളയുകയും ചെയ്തു.+ എഫ്രയീമിലും മനശ്ശെയിലും+ അവർ ഇങ്ങനെതന്നെ ചെയ്തു. ഒന്നുപോലും ബാക്കി വെക്കാതെ അവയെല്ലാം നശിപ്പിച്ചശേഷം ഇസ്രായേല്യർ അവരുടെ നഗരങ്ങളിലേക്കും അവകാശങ്ങളിലേക്കും തിരിച്ചുപോയി.
-
-
ഹോശേയ 10:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അവരുടെ യാഗപീഠങ്ങൾ തകർക്കുകയും സ്തംഭങ്ങൾ നശിപ്പിച്ചുകളയുകയും ചെയ്യുന്ന ഒരുവനുണ്ട്.
-