-
ഉൽപത്തി 27:41, 42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 എന്നാൽ യാക്കോബിന് അപ്പൻ നൽകിയ അനുഗ്രഹം കാരണം ഏശാവ് യാക്കോബിനോടു വൈരാഗ്യം വെച്ചുകൊണ്ടിരുന്നു.+ ഏശാവ് ഇങ്ങനെ മനസ്സിൽ പറഞ്ഞു: “എന്റെ അപ്പനെ ഓർത്ത് വിലപിക്കേണ്ട കാലം അടുത്തുവരുന്നു.+ അതു കഴിഞ്ഞ് ഞാൻ എന്റെ അനിയനായ യാക്കോബിനെ കൊല്ലും.” 42 മൂത്ത മകനായ ഏശാവിന്റെ വാക്കുകൾ റിബെക്കയുടെ ചെവിയിലെത്തി. അപ്പോൾത്തന്നെ റിബെക്ക ആളയച്ച് ഇളയ മകൻ യാക്കോബിനെ വരുത്തിയിട്ട് പറഞ്ഞു: “ഇതാ, നിന്റെ ചേട്ടൻ ഏശാവ് നിന്നെ കൊന്ന് പ്രതികാരം ചെയ്യാൻ പദ്ധതിയിടുന്നു.*
-
-
സംഖ്യ 20:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 പക്ഷേ ഏദോം പിന്നെയും പറഞ്ഞു: “നീ ഈ ദേശത്തുകൂടെ പോകരുത്.”+ തുടർന്ന് ഏദോം ഇസ്രായേലിനെ നേരിടാൻ അനേകം ആളുകളോടും ശക്തമായ ഒരു സൈന്യത്തോടും* കൂടെ വന്നു. 21 തന്റെ ദേശത്തുകൂടെ പോകാൻ ഏദോം ഇസ്രായേലിനെ അനുവദിച്ചില്ല. അതുകൊണ്ട് ഇസ്രായേൽ ഏദോമിന്റെ അടുത്തുനിന്ന് മാറി മറ്റൊരു വഴിക്കു പോയി.+
-
-
സങ്കീർത്തനം 83:4-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 അവർ പറയുന്നു: “വരൂ! ആ ജനതയെ നമുക്ക് ഒന്നടങ്കം മുടിച്ചുകളയാം;+
ഇസ്രായേലിന്റെ പേരുപോലും ഇനി ആരും ഓർക്കരുത്.”
5 അവർ ഒറ്റക്കെട്ടായി ഒരു തന്ത്രം മനയുന്നു;*
അങ്ങയ്ക്കെതിരെ സഖ്യം* ഉണ്ടാക്കിയിരിക്കുന്നു+—
6 ഏദോമ്യരും യിശ്മായേല്യരും,* മോവാബും+ ഹഗ്രീയരും+
-
സങ്കീർത്തനം 137:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അങ്ങ് ഓർക്കേണമേ യഹോവേ.
-
-
ആമോസ് 1:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 യഹോവ പറയുന്നത് ഇതാണ്:
‘ഏദോം+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.
അവൻ വാളുമായി സ്വന്തം സഹോദരന്റെ പിന്നാലെ ചെന്നു.+
കരുണ കാണിക്കാൻ അവൻ കൂട്ടാക്കിയില്ല.
അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
കോപം പൂണ്ട് അവൻ അവരെ നിഷ്കരുണം വലിച്ചുകീറുന്നു.
അവരോടുള്ള അവന്റെ ക്രോധം കെട്ടടങ്ങുന്നില്ല.+
-
-
-