-
യഹസ്കേൽ 18:21-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 “‘പക്ഷേ ഒരു ദുഷ്ടൻ അവന്റെ പാപങ്ങളെല്ലാം വിട്ടുമാറി എന്റെ നിയമങ്ങൾ പാലിക്കുകയും നീതിക്കും ന്യായത്തിനും ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ അവൻ നിശ്ചയമായും ജീവിച്ചിരിക്കും. അവൻ മരിക്കില്ല.+ 22 അവന്റെ ലംഘനങ്ങളൊന്നും മേലാൽ അവന് എതിരെ കണക്കിലെടുക്കില്ല.*+ നീതിക്കു ചേർച്ചയിൽ പ്രവർത്തിച്ചതുകൊണ്ട് അവൻ ജീവിച്ചിരിക്കും.’+
23 “‘ഒരു ദുഷ്ടൻ മരിക്കുമ്പോൾ ഞാൻ അൽപ്പമെങ്കിലും സന്തോഷിക്കുമെന്നു തോന്നുന്നുണ്ടോ’+ എന്നു പരമാധികാരിയായ യഹോവ ചോദിക്കുന്നു. ‘അവൻ തന്റെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിച്ചിരിക്കാനല്ലേ ഞാൻ ആഗ്രഹിക്കുന്നത്?’+
-
-
യോന 4:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യോന യഹോവയോടു പ്രാർഥിച്ചു: “യഹോവേ, എന്റെ നാട്ടിലായിരുന്നപ്പോൾ ഇതുതന്നെയായിരുന്നു എന്റെ പേടി. അതുകൊണ്ടാണ് ഞാൻ ആദ്യം തർശീശിലേക്ക്+ ഓടിപ്പോകാൻ നോക്കിയത്. അങ്ങ് കരുണയും അനുകമ്പയും* ഉള്ള ദൈവമാണെന്നും പെട്ടെന്നു കോപിക്കാത്ത, ദുരന്തത്തെക്കുറിച്ച് ദുഃഖം തോന്നുന്ന, അചഞ്ചലസ്നേഹം നിറഞ്ഞ+ ദൈവമാണെന്നും എനിക്ക് അറിയാം.
-