-
2 രാജാക്കന്മാർ 15:32-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 ഇസ്രായേൽരാജാവായ, രമല്യയുടെ മകനായ പേക്കഹിന്റെ ഭരണത്തിന്റെ രണ്ടാം വർഷം യഹൂദാരാജാവായ ഉസ്സീയയുടെ+ മകൻ യോഥാം+ രാജാവായി. 33 രാജാവാകുമ്പോൾ യോഥാമിന് 25 വയസ്സായിരുന്നു; 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂശയായിരുന്നു യോഥാമിന്റെ അമ്മ.+ 34 അപ്പനായ ഉസ്സീയയെപ്പോലെ യോഥാമും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+
-
-
2 ദിനവൃത്താന്തം 27:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 രാജാവാകുമ്പോൾ യോഥാമിന്+ 25 വയസ്സായിരുന്നു. 16 വർഷം യോഥാം യരുശലേമിൽ ഭരണം നടത്തി. സാദോക്കിന്റെ മകൾ യരൂഷയായിരുന്നു യോഥാമിന്റെ അമ്മ.+ 2 അപ്പനായ ഉസ്സീയ ചെയ്തതുപോലെ+ യഹോവയുടെ ആലയത്തിൽ അതിക്രമിച്ച് കടക്കാൻ യോഥാം മുതിർന്നില്ല.+ മറ്റ് അവസരങ്ങളിൽ ശരിയായതു പ്രവർത്തിച്ച ഉസ്സീയയെപ്പോലെ യോഥാമും യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. എന്നാൽ ജനം അക്കാലത്തും നാശകരമായ കാര്യങ്ങൾ ചെയ്തുപോന്നു.
-