-
1 രാജാക്കന്മാർ 22:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അങ്ങനെ ഇസ്രായേൽരാജാവ് ഏകദേശം 400 പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്, “ഞാൻ രാമോത്ത്-ഗിലെയാദിനു നേരെ യുദ്ധത്തിനു പോകണോ അതോ പിന്മാറണോ” എന്നു ചോദിച്ചു. അവർ പറഞ്ഞു: “പോകുക, യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
-
-
1 രാജാക്കന്മാർ 22:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ഇസ്രായേൽരാജാവ് യഹോശാഫാത്തിനോടു പറഞ്ഞു: “നമുക്ക് യഹോവയുടെ ഇഷ്ടം ചോദിച്ചറിയാൻ കഴിയുന്ന ഒരാൾക്കൂടിയുണ്ട്.+ പക്ഷേ എനിക്ക് അയാളെ ഇഷ്ടമല്ല.+ കാരണം അയാൾ ഒരിക്കലും എന്നെക്കുറിച്ച് ദോഷമല്ലാതെ നല്ലതൊന്നും പ്രവചിക്കാറില്ല.+ അയാളുടെ പേര് മീഖായ എന്നാണ്, യിമ്ലയുടെ മകൻ.” എന്നാൽ യഹോശാഫാത്ത് പറഞ്ഞു: “രാജാവ് ഒരിക്കലും അങ്ങനെ പറയരുതേ.”
-
-
യശയ്യ 9:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 നേതാക്കന്മാർ കാരണം ഈ ജനം അലഞ്ഞുതിരിയുന്നു,
അവരുടെ വാക്കു കേൾക്കുന്നവർ ആശയക്കുഴപ്പത്തിലാകുന്നു.
-
-
യഹസ്കേൽ 13:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്മാർക്കെതിരെ പ്രവചിക്കൂ!+ സ്വന്തമായി പ്രവചനങ്ങൾ കെട്ടിച്ചമയ്ക്കുന്നവരോട്*+ ഇങ്ങനെ പറയുക: ‘യഹോവയുടെ സന്ദേശം കേൾക്കൂ. 3 പരമാധികാരിയായ യഹോവ പറയുന്നു: “ദർശനമൊന്നും കാണാതെതന്നെ സ്വന്തം ഹൃദയത്തിൽനിന്ന് പ്രവചിക്കുന്ന വിഡ്ഢികളായ പ്രവാചകന്മാരേ, നിങ്ങളുടെ കാര്യം കഷ്ടംതന്നെ!+
-