-
ലേവ്യ 25:35-37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 “‘നിന്റെ അയൽക്കാരനായ സഹോദരൻ ദരിദ്രനായി അവന് ഉപജീവനത്തിനു വകയില്ലാതാകുന്നെങ്കിൽ അവൻ നിങ്ങളുടെ ഇടയിൽ ജീവിച്ചിരിക്കാൻവേണ്ടി, ദേശത്ത് താമസമാക്കിയ ഒരു വിദേശിയുടെയും കുടിയേറ്റക്കാരന്റെയും+ കാര്യത്തിൽ ചെയ്യുന്നതുപോലെതന്നെ നീ അവനെയും പുലർത്തണം.+ 36 അവനിൽനിന്ന് പലിശ വാങ്ങുകയോ അവനെക്കൊണ്ട് ലാഭം ഉണ്ടാക്കുകയോ* അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ അങ്ങനെ നിന്റെ സഹോദരൻ നിങ്ങളുടെ ഇടയിൽ ജീവനോടിരിക്കാൻ ഇടയാകും. 37 നീ അവനു പലിശയ്ക്കു പണം കൊടുക്കരുത്.+ ലാഭം വാങ്ങി ആഹാരം കൊടുക്കുകയുമരുത്.
-