-
മർക്കോസ് 1:40-44വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്ത് വന്ന് മുട്ടുകുത്തി ഇങ്ങനെ അപേക്ഷിച്ചു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം.”+ 41 അതു കേട്ട് മനസ്സ് അലിഞ്ഞ+ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു.+ 42 അപ്പോൾത്തന്നെ കുഷ്ഠം മാറി അയാൾ ശുദ്ധനായി. 43 യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശനമായി ഇങ്ങനെ കല്പിക്കുകയും ചെയ്തു: 44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+
-
-
ലൂക്കോസ് 5:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 മറ്റൊരിക്കൽ യേശു ഒരു നഗരത്തിൽ ചെന്നു. ദേഹമാസകലം കുഷ്ഠം ബാധിച്ച ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. യേശുവിനെ കണ്ട ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ കമിഴ്ന്നുവീണ്, “കർത്താവേ, ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം”+ എന്നു യാചിച്ചുപറഞ്ഞു. 13 യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളുടെ കുഷ്ഠം മാറി.+ 14 ഇത് ആരോടും പറയരുതെന്നു കല്പിച്ചിട്ട്+ യേശു ആ മനുഷ്യനോടു പറഞ്ഞു: “എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് മോശ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള യാഗം അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+
-