-
യിരെമ്യ 9:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു:
‘വകതിരിവോടെ പെരുമാറുക.
-
-
മർക്കോസ് 5:38-43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 അങ്ങനെ, അവർ സിനഗോഗിലെ അധ്യക്ഷന്റെ വീട്ടിൽ എത്തി. അവിടെ ആളുകൾ കരഞ്ഞുനിലവിളിച്ച് ബഹളമുണ്ടാക്കുന്നതു യേശു കണ്ടു.+ 39 അകത്തുചെന്ന് യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ കരഞ്ഞ് ബഹളംവെക്കുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.”+ 40 ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. എന്നാൽ യേശു അവരെയെല്ലാം പുറത്തിറക്കിയിട്ട് കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടി അവളെ കിടത്തിയിരുന്നിടത്തേക്കു ചെന്നു. 41 യേശു കുട്ടിയുടെ കൈപിടിച്ച് അവളോട് “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “മോളേ, ഞാൻ നിന്നോടു പറയുന്നു: ‘എഴുന്നേൽക്ക്!’”+ എന്നാണ് അതിന്റെ അർഥം.) 42 ഉടൻതന്നെ പെൺകുട്ടി എഴുന്നേറ്റ് നടന്നു. (അവൾക്ക് 12 വയസ്സായിരുന്നു.) ഇതു കണ്ട് അവർ സന്തോഷംകൊണ്ട് മതിമറന്നു. 43 എന്നാൽ സംഭവിച്ചത് ആരോടും പറയരുതെന്നു യേശു അവരോട് ആവർത്തിച്ചുപറഞ്ഞു.*+ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാനും യേശു പറഞ്ഞു.
-
-
ലൂക്കോസ് 8:52-56വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
52 ആളുകളെല്ലാം അവളെച്ചൊല്ലി വിലപിക്കുകയും നെഞ്ചത്തടിച്ച് കരയുകയും ചെയ്യുകയായിരുന്നു. യേശു അവരോടു പറഞ്ഞു: “കരയേണ്ടാ!+ അവൾ മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.”+ 53 ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. കാരണം, അവൾ മരിച്ചുപോയെന്ന് അവർക്ക് അറിയാമായിരുന്നു. 54 യേശു അവളുടെ കൈപിടിച്ച്, “കുഞ്ഞേ, എഴുന്നേൽക്കൂ!”*+ എന്നു പറഞ്ഞു. 55 അപ്പോൾ അവൾക്കു ജീവൻ തിരിച്ചുകിട്ടി.+ ഉടനെ അവൾ എഴുന്നേറ്റു.+ അവൾക്ക് എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ യേശു പറഞ്ഞു. 56 അവളുടെ മാതാപിതാക്കൾക്കു സന്തോഷം അടക്കാനായില്ല. എന്നാൽ, സംഭവിച്ചത് ആരോടും പറയരുതെന്നു യേശു അവരോടു കല്പിച്ചു.+
-