-
മർക്കോസ് 3:16-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 യേശു രൂപീകരിച്ച* 12 പേരുടെ സംഘത്തിലുണ്ടായിരുന്നവർ+ ഇവരാണ്: പത്രോസ്+ എന്നു യേശു പേര് നൽകിയ ശിമോൻ, 17 സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ (യേശു ഇവർക്ക് “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന് അർഥമുള്ള ബൊവനേർഗെസ് എന്ന പേര് നൽകി.),+ 18 അന്ത്രയോസ്, ഫിലിപ്പോസ്, ബർത്തൊലൊമായി,+ മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാനേയനായ ശിമോൻ, 19 യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.
പിന്നെ യേശു ഒരു വീട്ടിൽ ചെന്നു.
-
-
ലൂക്കോസ് 6:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പ്രഭാതമായപ്പോൾ യേശു ശിഷ്യന്മാരെ വിളിച്ച് അവരിൽനിന്ന് 12 പേരെ തിരഞ്ഞെടുത്തു. യേശു അവരെ അപ്പോസ്തലന്മാർ എന്നു വിളിച്ചു.+ 14 യേശു പത്രോസ് എന്നു പേരിട്ട ശിമോൻ, പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്,+ ബർത്തൊലൊമായി, 15 മത്തായി, തോമസ്,+ അൽഫായിയുടെ മകനായ യാക്കോബ്, “തീക്ഷ്ണതയുള്ളവൻ” എന്നു വിളിച്ചിരുന്ന ശിമോൻ, 16 യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് ഈസ്കര്യോത്ത് എന്നിവരായിരുന്നു അവർ.
-