40 “ദൈവം അവരുടെ കണ്ണുകൾ അന്ധമാക്കിയിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു. അതുകൊണ്ട് അവർ അവരുടെ കണ്ണുകൊണ്ട് കാണുന്നില്ല, ഹൃദയംകൊണ്ട് ഗ്രഹിക്കുന്നില്ല. മനംതിരിഞ്ഞുവരാത്ത അവരെ ഞാൻ സുഖപ്പെടുത്തുന്നുമില്ല.”+
8 “ദൈവം അവർക്ക് ഇന്നോളം ഗാഢനിദ്രയും+ കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നൽകിയിരിക്കുന്നു”+ എന്ന് എഴുതിയിരിക്കുന്നതുപോലെയായി അവരുടെ അവസ്ഥ.
14 അവരുടെ മനസ്സ് ഇരുളടഞ്ഞുപോയിരുന്നു.+ ഇന്നും പഴയ ഉടമ്പടി വായിക്കുമ്പോഴെല്ലാം അവരുടെ മനസ്സ് അതേ മൂടുപടംകൊണ്ട് മറഞ്ഞുതന്നെയിരിക്കുന്നു.+ കാരണം ക്രിസ്തുവിലൂടെ മാത്രമേ അത് എടുത്തുമാറ്റാനാകൂ.+