-
മർക്കോസ് 10:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച് ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. 34 അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും+ അവനെ ചാട്ടയ്‌ക്ക് അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ് മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+
-
-
ലൂക്കോസ് 18:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
32 എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രനെ ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും.+ അവർ അവനെ പരിഹസിക്കുകയും+ അവന്റെ മേൽ തുപ്പുകയും അവനോട് അപമര്യാദയായി പെരുമാറുകയും+ ചെയ്യും. 33 ചാട്ടയ്‌ക്ക് അടിച്ചശേഷം അവർ മനുഷ്യപുത്രനെ കൊല്ലും.+ എന്നാൽ മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കും.”+
-