-
മത്തായി 14:24-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അപ്പോഴേക്കും വള്ളം കരയിൽനിന്ന് ഏറെ അകലെ എത്തിയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ അതു തിരകളോടു മല്ലിടുകയായിരുന്നു. 25 എന്നാൽ രാത്രിയുടെ നാലാം യാമത്തിൽ യേശു കടലിനു മുകളിലൂടെ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. 26 യേശു കടലിന്റെ മുകളിലൂടെ നടക്കുന്നതു കണ്ട് ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!”* എന്നു പറഞ്ഞ് പേടിച്ച് നിലവിളിച്ചു. 27 ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്. ധൈര്യമായിരിക്ക്.”+ 28 അതിനു പത്രോസ്, “കർത്താവേ, അത് അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന് അങ്ങയുടെ അടുത്ത് വരാൻ എന്നോടു കല്‌പിക്കണേ” എന്നു പറഞ്ഞു. 29 “വരൂ” എന്ന് യേശു പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു. 30 എന്നാൽ ആഞ്ഞുവീശുന്ന കൊടുങ്കാറ്റു കണ്ടപ്പോൾ പത്രോസ് ആകെ പേടിച്ചുപോയി. താഴ്‌ന്നുതുടങ്ങിയ പത്രോസ്, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവിളിച്ചു. 31 യേശു ഉടനെ കൈ നീട്ടി പത്രോസിനെ പിടിച്ചിട്ട്, “നിനക്ക് ഇത്ര വിശ്വാസമേ ഉള്ളോ? നീ എന്തിനാണു സംശയിച്ചത് ”+ എന്നു ചോദിച്ചു. 32 അവർ വള്ളത്തിൽ കയറിയപ്പോൾ കൊടുങ്കാറ്റ് അടങ്ങി. 33 അപ്പോൾ വള്ളത്തിലുള്ളവർ, “ശരിക്കും അങ്ങ് ദൈവപുത്രനാണ് ”+ എന്നു പറഞ്ഞ് യേശുവിനെ വണങ്ങി.
-
-
യോഹന്നാൻ 6:16-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ കടപ്പുറത്തേക്കു ചെന്നു.+ 17 അവർ ഒരു വള്ളത്തിൽ കയറി കടലിന് അക്കരെയുള്ള കഫർന്നഹൂമിലേക്കു പുറപ്പെട്ടു. അപ്പോൾ ഇരുട്ടു വീണിരുന്നു. യേശു അവരുടെ അടുത്ത് എത്തിയിരുന്നുമില്ല.+ 18 ശക്തമായ ഒരു കാറ്റ് അടിച്ചിട്ട് കടൽ ക്ഷോഭിക്കാൻതുടങ്ങി.+ 19 അവർ തുഴഞ്ഞ് അഞ്ചോ ആറോ കിലോമീറ്റർ പിന്നിട്ടപ്പോൾ യേശു കടലിനു മുകളിലൂടെ നടന്ന് വള്ളത്തിന് അടുത്തേക്കു വരുന്നതു കണ്ടു. അവർ പേടിച്ചുപോയി. 20 എന്നാൽ യേശു അവരോട്, “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്” എന്നു പറഞ്ഞു.+ 21 അതു കേട്ടതോടെ അവർ യേശുവിനെ വള്ളത്തിൽ കയറ്റി. പെട്ടെന്നുതന്നെ അവർക്ക് എത്തേണ്ട സ്ഥലത്ത് വള്ളം എത്തി.+
-