-
യോഹന്നാൻ 19:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം പടയാളികൾ യേശുവിന്റെ പുറങ്കുപ്പായം നാലായി വീതിച്ച് ഓരോരുത്തരും ഓരോ കഷണം എടുത്തു. ഉള്ളങ്കിയും അവർ എടുത്തു. എന്നാൽ ഉള്ളങ്കി മുകൾമുതൽ അടിവരെ തുന്നലില്ലാതെ നെയ്തെടുത്തതായിരുന്നു. 24 അതുകൊണ്ട് അവർ പറഞ്ഞു: “ഇതു കീറേണ്ടാ. ഇത് ആർക്കു കിട്ടുമെന്നു നമുക്കു നറുക്കിട്ട് തീരുമാനിക്കാം.”+ “എന്റെ വസ്ത്രം അവർ വീതിച്ചെടുത്തു. എന്റെ ഉടുപ്പിനായി അവർ നറുക്കിട്ടു”+ എന്ന തിരുവെഴുത്ത് ഇങ്ങനെ നിറവേറി. ശരിക്കും അതുതന്നെയാണു പടയാളികൾ ചെയ്തത്.
-