-
മത്തായി 9:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 പിന്നെ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “ഞങ്ങളും പരീശന്മാരും പതിവായി ഉപവസിക്കാറുണ്ട്. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ് ഉപവസിക്കാത്തത്?”+ 15 അപ്പോൾ യേശു പറഞ്ഞു: “മണവാളൻ+ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ എന്തിനു ദുഃഖിക്കണം? എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും.+ അപ്പോൾ അവർ ഉപവസിക്കും.
-
-
ലൂക്കോസ് 5:33-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 അവർ യേശുവിനോടു പറഞ്ഞു: “യോഹന്നാന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിച്ച് പ്രാർഥിക്കാറുണ്ട്. പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ ചെയ്യാറുണ്ട്. അങ്ങയുടെ ശിഷ്യന്മാരോ തിന്നുകുടിച്ച് നടക്കുന്നു.”+ 34 യേശു അവരോടു പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാരോട് ഉപവസിക്കണമെന്നു പറയാൻ പറ്റുമോ? 35 എന്നാൽ മണവാളനെ+ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും. അന്ന് അവർ ഉപവസിക്കും.”+
-