28 ‘ഞാൻ ക്രിസ്തുവല്ല,+ എന്നെ ക്രിസ്തുവിനു മുമ്പായി അയച്ചതാണ്’+ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ. 29 മണവാട്ടിയുള്ളവൻ മണവാളൻ.+ മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന് അയാളുടെ സ്വരം കേൾക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോഷവും പൂർണമായിരിക്കുന്നു.