-
മത്തായി 9:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 പഴയ വസ്ത്രത്തിൽ ആരും പുതിയ തുണിക്കഷണം* തുന്നിച്ചേർക്കാറില്ല. കാരണം ആ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്ത്രത്തെ വലിച്ചിട്ട് കീറൽ കൂടുതൽ വലുതാകും.+ 17 അതുപോലെ, ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറുമില്ല. അങ്ങനെ ചെയ്താൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കുന്നത്. അപ്പോൾ രണ്ടും നഷ്ടപ്പെടില്ല.”
-
-
ലൂക്കോസ് 5:36-38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
36 പിന്നെ യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ആരും പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം മുറിച്ചെടുത്ത് പഴയ വസ്ത്രത്തിൽ തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ കഷണം വിട്ടുപോരും. മാത്രമല്ല പഴയതുമായി അതു ചേരുകയുമില്ല.+ 37 അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ വീഞ്ഞ്, തുരുത്തി പൊട്ടിക്കും; വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. 38 പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കേണ്ടത്.
-