-
മർക്കോസ് 1:35-38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
35 അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന് യേശു പ്രാർഥിക്കാൻതുടങ്ങി.+ 36 പക്ഷേ ശിമോനും കൂടെയുള്ളവരും യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു. 37 യേശുവിനെ കണ്ടപ്പോൾ, “എല്ലാവരും അങ്ങയെ അന്വേഷിക്കുകയാണ് ” എന്നു പറഞ്ഞു. 38 എന്നാൽ യേശു അവരോടു പറഞ്ഞു: “നമുക്കു മറ്റ് എവിടേക്കെങ്കിലും പോകാം. അടുത്ത് വേറെയും പട്ടണങ്ങളുണ്ടല്ലോ. അവിടെയും എനിക്കു പ്രസംഗിക്കണം. ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ.”+
-