-
മത്തായി 13:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അന്നു യേശു വീട്ടിൽനിന്ന് ഇറങ്ങി കടൽത്തീരത്ത് ചെന്ന് ഇരുന്നു. 2 വലിയൊരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടി. അതുകൊണ്ട് യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. ജനക്കൂട്ടം കടൽത്തീരത്ത് നിന്നു.+ 3 യേശു ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് പല കാര്യങ്ങളും അവരോടു പറഞ്ഞു: “ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പോയി.+
-
-
മർക്കോസ് 4:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 യേശു പിന്നെയും കടൽത്തീരത്ത് ചെന്ന് പഠിപ്പിക്കാൻതുടങ്ങി. വലിയ ഒരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടിയതുകൊണ്ട് യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. വള്ളം തീരത്തുനിന്ന് അൽപ്പം അകലെയായിരുന്നു, ജനക്കൂട്ടമാകട്ടെ കടൽത്തീരത്തും.+ 2 ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു അവരെ പലതും പഠിപ്പിക്കാൻതുടങ്ങി.+ അങ്ങനെ പഠിപ്പിക്കുന്നതിനിടെ യേശു പറഞ്ഞു:+
-