19 എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. പറയാനുള്ളത് ആ സമയത്ത് നിങ്ങൾക്കു കിട്ടിയിരിക്കും;+20 കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.+
11 അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങൾക്കു നൽകുന്നത് എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്.+
14 എന്നാൽ എങ്ങനെ ഉത്തരം കൊടുക്കുമെന്നു മുൻകൂട്ടി പരിശീലിക്കാതിരിക്കാൻ തീരുമാനിച്ചുറയ്ക്കുക.+15 കാരണം നിങ്ങളുടെ എല്ലാ എതിരാളികളും ഒന്നിച്ചുനിന്നാൽപ്പോലും അവർക്ക് എതിർത്തുപറയാനോ ഖണ്ഡിക്കാനോ പറ്റാത്തതുപോലുള്ള വാക്കുകളും ജ്ഞാനവും ഞാൻ നിങ്ങൾക്കു തരും.+
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+