-
ലേവ്യ 14:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 “കുഷ്ഠരോഗി ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ അവനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരേണ്ട+ ദിവസം അവനെ സംബന്ധിച്ചുള്ള നിയമം ഇതായിരിക്കണം. 3 പുരോഹിതൻ പാളയത്തിനു വെളിയിൽ ചെന്ന് അവനെ പരിശോധിക്കും. കുഷ്ഠരോഗിയുടെ കുഷ്ഠം മാറിയെങ്കിൽ 4 അവന്റെ ശുദ്ധീകരണത്തിനുവേണ്ടി+ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവ കൊണ്ടുവരാൻ പുരോഹിതൻ അവനോടു കല്പിക്കും.
-
-
ലൂക്കോസ് 5:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അയാളുടെ കുഷ്ഠം മാറി.+ 14 ഇത് ആരോടും പറയരുതെന്നു കല്പിച്ചിട്ട്+ യേശു ആ മനുഷ്യനോടു പറഞ്ഞു: “എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് മോശ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിനുള്ള യാഗം അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+
-