5 സിറിയയിലെ രാജാവിനു നയമാൻ എന്നൊരു സൈന്യാധിപനുണ്ടായിരുന്നു. നയമാനെ ഉപയോഗിച്ച് യഹോവ സിറിയയ്ക്കു ജയം നൽകിയതുകൊണ്ട് രാജാവ് നയമാനെ ഒരു പ്രമുഖവ്യക്തിയായി ആദരിച്ചിരുന്നു. വീരയോദ്ധാവായിരുന്നെങ്കിലും അയാൾ ഒരു കുഷ്ഠരോഗിയായിരുന്നു.