51 ദൈവമേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനു ചേർച്ചയിൽ എന്നോടു പ്രീതി കാട്ടേണമേ.+
അങ്ങയുടെ മഹാകരുണയ്ക്കു ചേർച്ചയിൽ എന്റെ ലംഘനങ്ങൾ മായ്ച്ചുകളയേണമേ.+
2 എന്റെ തെറ്റു നന്നായി കഴുകിക്കളഞ്ഞ്+
പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കേണമേ.+
3 എന്റെ ലംഘനങ്ങൾ എനിക്കു നന്നായി അറിയാം;
എന്റെ പാപം എപ്പോഴും എന്റെ മുന്നിലുണ്ട്.+