വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 21:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 8 അപ്പോൾ യഹോവ മോശ​യോ​ടു പറഞ്ഞു: “ഒരു വിഷസർപ്പത്തിന്റെ* രൂപം ഉണ്ടാക്കി അത്‌ ഒരു സ്‌തം​ഭ​ത്തിൽ തൂക്കുക. പാമ്പു​ക​ടി​യേൽക്കു​ന്നവൻ ജീവ​നോ​ടി​രി​ക്കാ​നാ​യി അതിൽ നോക്കണം.” 9 മോശ ഉടനെ ചെമ്പു​കൊണ്ട്‌ ഒരു സർപ്പത്തെ ഉണ്ടാക്കി+ സ്‌തം​ഭ​ത്തിൽ തൂക്കി.+ പാമ്പു​ക​ടി​യേ​റ്റ​യവർ ആ താമ്ര​സർപ്പത്തെ നോക്കി​യ​പ്പോൾ രക്ഷപ്പെട്ടു.+

  • ദാനിയേൽ 7:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 “രാത്രി​യി​ലെ ദിവ്യ​ദർശ​ന​ങ്ങ​ളിൽ ഞാൻ നോക്കി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ അതാ, ആകാശ​മേ​ഘ​ങ്ങ​ളോ​ടു​കൂ​ടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവന്റെ+ അടു​ത്തേക്കു ചെല്ലാൻ അവന്‌ അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹ​ത്തി​ന്റെ തൊട്ട​ടു​ത്തേക്കു കൊണ്ടു​ചെന്നു.

  • മത്തായി 26:64
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 64 യേശു മഹാപുരോഹിതനോടു പറഞ്ഞു: “അങ്ങുതന്നെ അതു പറഞ്ഞല്ലോ; എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത്‌ ഇരിക്കുന്നതും+ ആകാശമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.”+

  • യോഹന്നാൻ 3:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 മോശ വിജന​ഭൂ​മി​യിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യ​പു​ത്ര​നും ഉയർത്തപ്പെടേണ്ടതാണ്‌.+

  • യോഹന്നാൻ 12:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 32 എന്നാൽ എന്നെ ഭൂമി​യിൽനിന്ന്‌ ഉയർത്തുമ്പോൾ+ ഞാൻ എല്ലാ തരം മനുഷ്യ​രെ​യും എന്നി​ലേക്ക്‌ ആകർഷിക്കും.”+ 33 തന്റെ ആസന്നമായ മരണം ഏതു വിധത്തിലായിരിക്കും+ എന്നു സൂചി​പ്പി​ക്കാ​നാ​ണു യേശു ഇതു പറഞ്ഞത്‌.

  • ഗലാത്യർ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 നമ്മളെ വിലയ്‌ക്കു വാങ്ങി,+ നിയമ​ത്തി​ന്റെ ശാപത്തിൽനി​ന്ന്‌ നമ്മളെ വിടുവിച്ച+ ക്രിസ്‌തു നമുക്കു പകരം ഒരു ശാപമാ​യി. കാരണം “സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്ന​വനെ​ല്ലാം ശപിക്കപ്പെ​ട്ടവൻ”+ എന്നാണ​ല്ലോ എഴുതി​യി​രി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക