25 നിയമനം പൂർത്തിയാകാറായ സമയത്ത് യോഹന്നാൻ പറയുമായിരുന്നു: ‘ഞാൻ ആരാണെന്നാണു നിങ്ങൾ കരുതുന്നത്? നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ.+ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിലെ ചെരിപ്പ് അഴിക്കാൻപോലും എനിക്കു യോഗ്യതയില്ല.’+