-
മത്തായി 26:71-74വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
71 പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു പെൺകുട്ടി പത്രോസിനെ കണ്ട് അവിടെയുള്ളവരോട്, “ഈ മനുഷ്യൻ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്ന ആളാണ് ”+ എന്നു പറഞ്ഞു. 72 അപ്പോൾ പത്രോസ് വീണ്ടും അതു നിഷേധിച്ചുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. 73 അൽപ്പനേരം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്ത് വന്ന് പത്രോസിനോടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തിലുള്ളവനാണ്, തീർച്ച! നിന്റെ സംസാരരീതി കേട്ടാൽത്തന്നെ അറിയാം.” 74 അപ്പോൾ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി.
-