-
ഉൽപത്തി 41:38-46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 അതുകൊണ്ട് ഫറവോൻ ദാസന്മാരോടു പറഞ്ഞു: “ഇവനെപ്പോലെ ദൈവാത്മാവുള്ള മറ്റൊരാളെ കണ്ടെത്താൻ പറ്റുമോ!” 39 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഇക്കാര്യങ്ങളെല്ലാം ദൈവം നിന്നെ അറിയിച്ചതിനാൽ നിന്നെപ്പോലെ വിവേകിയും ജ്ഞാനിയും ആയ മറ്റാരുമില്ല. 40 നീ, നീതന്നെ എന്റെ ഭവനത്തിന്റെ ചുമതല വഹിക്കും. നീ പറയുന്നതായിരിക്കും എന്റെ ജനമെല്ലാം അനുസരിക്കുക.+ സിംഹാസനംകൊണ്ട് മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.” 41 ഫറവോൻ യോസേഫിനോട് ഇങ്ങനെയും പറഞ്ഞു: “ഞാൻ ഇതാ, ഈജിപ്ത് ദേശത്തിന്റെ ചുമതല നിന്നെ ഏൽപ്പിക്കുന്നു.”+ 42 അങ്ങനെ ഫറവോൻ കൈയിലെ മുദ്രമോതിരം ഊരി യോസേഫിന്റെ കൈയിലിട്ടു. യോസേഫിനെ മേന്മയേറിയ ലിനൻവസ്ത്രങ്ങൾ ധരിപ്പിച്ച് കഴുത്തിൽ സ്വർണാഭരണം അണിയിച്ചു. 43 യോസേഫിനെ രണ്ടാം രാജരഥത്തിൽ എഴുന്നള്ളിക്കുകയും ചെയ്തു. അവർ യോസേഫിന്റെ മുന്നിൽ പോയി, “അവ്രെക്ക്”* എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോൻ യോസേഫിനെ ഈജിപ്ത് ദേശത്തിന്റെ ചുമതല ഏൽപ്പിച്ചു.
44 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ ഫറവോനാണ്. എന്നാൽ നിന്റെ അനുമതിയില്ലാതെ ഈജിപ്ത് ദേശത്ത് ആരും ഒന്നും ചെയ്യില്ല.”*+ 45 അതിനു ശേഷം ഫറവോൻ യോസേഫിനു സാപ്നത്-പനേഹ് എന്നു പേര് നൽകി. ഓനിലെ* പുരോഹിതനായ പോത്തിഫേറയുടെ മകൾ അസ്നത്തിനെ+ ഭാര്യയായി കൊടുക്കുകയും ചെയ്തു. അങ്ങനെ യോസേഫ് ഈജിപ്ത് ദേശത്തിനു മേൽനോട്ടം വഹിക്കാൻതുടങ്ങി.*+ 46 ഈജിപ്തിലെ രാജാവായ ഫറവോന്റെ മുന്നിൽ നിന്നപ്പോൾ* യോസേഫിനു 30 വയസ്സായിരുന്നു.+
പിന്നെ യോസേഫ് ഫറവോന്റെ മുന്നിൽനിന്ന് പോയി ഈജിപ്ത് ദേശത്ത് എല്ലായിടത്തും സഞ്ചരിച്ചു.
-