26 ബർന്നബാസ് ശൗലിനെ കണ്ടുപിടിച്ച് അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ഒരു വർഷം മുഴുവൻ അവർ ആ സഭയോടൊപ്പം കൂടിവരുകയും അനേകം ആളുകളെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിൽവെച്ചാണു ദൈവഹിതമനുസരിച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.+
9 എന്നാൽ മർക്കടമുഷ്ടിക്കാരായ ചിലർ അതു വിശ്വസിക്കാതെ ജനത്തിനു മുമ്പാകെ ഈ മാർഗത്തെക്കുറിച്ച്+ അപവാദം പറഞ്ഞു. അപ്പോൾ പൗലോസ് അവരെ വിട്ട്+ ശിഷ്യന്മാരെയും കൂട്ടി തുറന്നൊസിന്റെ സ്കൂളിലെ ഹാളിൽ ചെന്ന് ദിവസവും പ്രസംഗങ്ങൾ നടത്തി.
22 ഈ മാർഗത്തെക്കുറിച്ച്*+ നന്നായി അറിയാമായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് ഫേലിക്സ് കേസ് മാറ്റിവെച്ചു.