31 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ദൈവം നിങ്ങളോട്, 32 ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ് ’+ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്.”+
28 ഇതിൽ ആശ്ചര്യപ്പെടേണ്ടതില്ല. സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു.+29 നല്ല കാര്യങ്ങൾ ചെയ്തവർക്ക് അതു ജീവനായുള്ള പുനരുത്ഥാനവും മോശമായ കാര്യങ്ങൾ ചെയ്തവർക്ക്* അതു ന്യായവിധിക്കായുള്ള പുനരുത്ഥാനവും ആയിരിക്കും.+
35 സ്ത്രീകൾക്ക് അവരുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിലൂടെ തിരിച്ചുകിട്ടി.+ മറ്റു ചിലരാകട്ടെ, ഒരു മോചനവിലയുടെ അടിസ്ഥാനത്തിൽ വിട്ടയയ്ക്കാമെന്ന വാഗ്ദാനം നിരസിച്ച് കൂടുതൽ ശ്രേഷ്ഠമായ ഒരു പുനരുത്ഥാനം നേടാൻവേണ്ടി ഉപദ്രവം സഹിച്ചു.
12 മരിച്ചവർ, വലിയവരും ചെറിയവരും എല്ലാം, സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ചുരുളുകൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരുളും തുറന്നു. ചുരുളുകളിൽ എഴുതിയിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരെ അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിച്ചു.+