3 “ഞാൻ ഒരു ജൂതനാണ്,+ കിലിക്യയിലെ തർസൊസിൽ+ ജനിച്ചവൻ. ഈ നഗരത്തിൽ ഗമാലിയേലിന്റെ+ കാൽക്കലിരുന്നാണു ഞാൻ പഠിച്ചത്. പൂർവികരുടെ നിയമം കണിശമായി പാലിക്കാൻ എന്നെ അഭ്യസിപ്പിച്ചു.+ ദൈവത്തിനുവേണ്ടി ഇന്നു നിങ്ങളെല്ലാം കാണിക്കുന്ന ഇതേ തീക്ഷ്ണത എനിക്കുമുണ്ടായിരുന്നു.+