7 എന്റെ ബന്ധുക്കളും+ എന്റെകൂടെ ജയിലിൽ കിടന്നവരും ആയ അന്ത്രൊനിക്കൊസിനെയും യൂനിയാസിനെയും എന്റെ സ്നേഹം അറിയിക്കുക. അപ്പോസ്തലന്മാർക്കിടയിൽ അവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. എന്നെക്കാൾ മുമ്പുതന്നെ ക്രിസ്തുശിഷ്യരായിത്തീർന്നവരുമാണല്ലോ അവർ.