-
കൊലോസ്യർ 3:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 പുതിയ വ്യക്തിത്വം ധരിക്കുക.+ ശരിയായ* അറിവ് നേടുന്നതനുസരിച്ച് ഈ വ്യക്തിത്വം അതിനെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിച്ഛായയോടു കൂടുതൽക്കൂടുതൽ സാമ്യമുള്ളതായി പുതുക്കപ്പെടുന്നു.+ 11 ഇതിൽ ഗ്രീക്കുകാരനെന്നോ ജൂതനെന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ* പരിച്ഛേദനയേൽക്കാത്തവനെന്നോ ഇല്ല. വിദേശി, സിഥിയൻ,* അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്തുവാണല്ലോ എല്ലാവരിലും എല്ലാമായിരിക്കുന്നത്.+
-