-
തീത്തോസ് 2:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അങ്ങനെതന്നെ, പ്രായമുള്ള സ്ത്രീകളും ദൈവഭക്തർക്കു ചേർന്ന പെരുമാറ്റശീലമുള്ളവരും പരദൂഷണം പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരും നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവരും ആയിരിക്കട്ടെ. 4 അവർക്ക് അപ്പോൾ പ്രായം കുറഞ്ഞ സ്ത്രീകളെ ഉപദേശിക്കാനാകും.* അങ്ങനെ, ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും 5 സുബോധമുള്ളവരും ചാരിത്ര്യശുദ്ധിയുള്ളവരും വീട്ടുജോലികൾ ചെയ്യുന്നവരും* നല്ലവരും ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുന്നവരും+ ആയിരിക്കാൻ അവർക്ക് അവരെ പഠിപ്പിക്കാനാകും.* ദൈവത്തിന്റെ വചനത്തെക്കുറിച്ച് ആരും മോശമായി സംസാരിക്കാൻ ഇടവരുകയുമില്ല.
-