20 അതിനാൽ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നതുകൊണ്ട് ആരെയും ദൈവത്തിന്റെ മുന്നിൽ നീതിമാനായി പ്രഖ്യാപിക്കില്ല.+ നിയമത്തിൽനിന്ന് പാപത്തെക്കുറിച്ച് ശരിയായ* അറിവ് ലഭിക്കുന്നു എന്നു മാത്രമേ ഉള്ളൂ.+
19 കാരണം നിയമം ഒന്നിനും പൂർണത വരുത്തിയില്ല.+ എന്നാൽ നമ്മളെ ഇപ്പോൾ ദൈവത്തോട് അടുപ്പിക്കുന്ന+ കൂടുതൽ നല്ലൊരു പ്രത്യാശ+ വന്നതിലൂടെ പൂർണത സാധ്യമായി.
9 ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്.+ ആ ക്രമീകരണമനുസരിച്ച് കാഴ്ചകളും ബലികളും അർപ്പിച്ചുപോരുന്നു.+ എന്നാൽ ആരാധന* അർപ്പിക്കുന്നയാളുടെ മനസ്സാക്ഷിയെ പൂർണമായും ശുദ്ധമാക്കാൻ അവയ്ക്കു കഴിയില്ല.+