4 പാവപ്പെട്ടവരെ അവൻ ന്യായത്തോടെ വിധിക്കും,
ഭൂമിയിലെ സൗമ്യരെപ്രതി അവൻ നേരോടെ ശാസിക്കും.
തന്റെ വായിൽനിന്നുള്ള വടികൊണ്ട് അവൻ ഭൂമിയെ അടിക്കും,+
അധരത്തിൽനിന്നുള്ള ശ്വാസത്താൽ അവൻ ദുഷ്ടന്മാരെ സംഹരിക്കും.+
5 നീതികൊണ്ട് അവൻ അര മുറുക്കും,
വിശ്വസ്തത അവന്റെ അരപ്പട്ടയായിരിക്കും.+