-
ലൂക്കോസ് 22:28-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
28 “എന്തായാലും നിങ്ങളാണ് എന്റെ പരീക്ഷകളിൽ+ എന്റെകൂടെ നിന്നവർ.+ 29 എന്റെ പിതാവ് എന്നോട് ഒരു ഉടമ്പടി ചെയ്തിരിക്കുന്നതുപോലെ ഞാനും നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, രാജ്യത്തിനായുള്ള ഒരു ഉടമ്പടി.+ 30 അങ്ങനെ, എന്റെ രാജ്യത്തിൽ നിങ്ങൾ എന്റെകൂടെ ഇരുന്ന് എന്റെ മേശയിൽനിന്ന് ഭക്ഷിച്ച് പാനം ചെയ്യും.+ സിംഹാസനങ്ങളിൽ ഇരുന്ന്+ ഇസ്രായേലിന്റെ 12 ഗോത്രങ്ങളെയും ന്യായം വിധിക്കുകയും ചെയ്യും.+
-
-
വെളിപാട് 1:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ‘വിശ്വസ്തസാക്ഷിയും’+ “മരിച്ചവരിൽനിന്നുള്ള ആദ്യജാതനും”+ ‘ഭൂമിയിലെ രാജാക്കന്മാരുടെ അധിപതിയും’+ ആയ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് അനർഹദയയും സമാധാനവും ലഭിക്കട്ടെ.
നമ്മളെ സ്‌നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങളിൽനിന്ന് നമ്മളെ മോചിപ്പിക്കുകയും+ 6 തന്റെ പിതാവായ ദൈവത്തിനു നമ്മളെ പുരോഹിതന്മാരും+ ഒരു രാജ്യവും+ ആക്കിത്തീർക്കുകയും ചെയ്തവന് എന്നെന്നും മഹത്ത്വവും ശക്തിയും ഉണ്ടായിരിക്കട്ടെ. ആമേൻ.
-