18 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക. 19 അപ്പോൾ, വരുംകാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥജീവനിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധിക്കും.
5 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, കേൾക്കുക: ലോകത്തിന്റെ വീക്ഷണത്തിൽ ദരിദ്രരായവരെ, വിശ്വാസത്തിൽ സമ്പന്നരാകാനും+ തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനം ചെയ്ത രാജ്യത്തിന്റെ അവകാശികളാകാനും വേണ്ടി ദൈവം തിരഞ്ഞെടുത്തില്ലേ?+