മർക്കൊസ് എഴുതിയത്
16 ശബത്ത്+ കഴിഞ്ഞപ്പോൾ മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും+ ശലോമയും യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി.+ 2 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്ത് എത്തി.+ 3 “കല്ലറയുടെ വാതിൽക്കൽനിന്ന് ആരു കല്ല് ഉരുട്ടിമാറ്റിത്തരും”+ എന്ന് അവർ തമ്മിൽത്തമ്മിൽ പറയുന്നുണ്ടായിരുന്നു. 4 എന്നാൽ അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു.+ 5 കല്ലറയ്ക്കുള്ളിൽ കടന്നപ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറുപ്പക്കാരൻ വലതുഭാഗത്ത് ഇരിക്കുന്നതു കണ്ട് അവർ പരിഭ്രമിച്ചുപോയി. 6 എന്നാൽ ആ ചെറുപ്പക്കാരൻ അവരോടു പറഞ്ഞു: “പരിഭ്രമിക്കേണ്ടാ.+ സ്തംഭത്തിലേറ്റി കൊന്ന നസറെത്തുകാരനായ യേശുവിനെയല്ലേ നിങ്ങൾ നോക്കുന്നത്? യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+ ഇതാ, ഇവിടെയാണു യേശുവിനെ വെച്ചിരുന്നത്.+ 7 നിങ്ങൾ പോയി യേശുവിന്റെ ശിഷ്യന്മാരോടും പത്രോസിനോടും ഇങ്ങനെ പറയണം: ‘നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ യേശു നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ അവിടെവെച്ച് നിങ്ങൾ യേശുവിനെ കാണും.’”+ 8 കല്ലറയിൽനിന്ന് പുറത്ത് ഇറങ്ങിയ ആ സ്ത്രീകൾ പേടിച്ചുവിറയ്ക്കുന്നുണ്ടായിരുന്നു. ആകെ അമ്പരന്നുപോയ അവർ അവിടെ നിന്ന് ഓടിപ്പോയി. പേടികൊണ്ട് അവർ ആരോടും ഒന്നും പറഞ്ഞില്ല.+