ആരോഹണഗീതം.
120 കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു:+
ദൈവം എനിക്ക് ഉത്തരമേകി.+
2 യഹോവേ, നുണ പറയുന്ന അധരങ്ങളിൽനിന്നും
വഞ്ചന നിറഞ്ഞ നാവിൽനിന്നും എന്നെ രക്ഷിക്കേണമേ.
3 വഞ്ചന നിറഞ്ഞ നാവേ,+
ദൈവം നിന്നെ എന്തു ചെയ്യും, നിനക്ക് എന്തു ശിക്ഷ തരും?
4 വീരയോദ്ധാവിന്റെ കൂരമ്പുകളും+
ചുട്ടുപഴുത്ത തീക്കനലും+ നിനക്കായി വെച്ചിരിക്കുന്നു.
5 അയ്യോ, ഞാൻ മേശെക്കിൽ+ പരദേശിയായി താമസിക്കുന്നു,
കേദാർകൂടാരങ്ങൾക്കിടയിൽ+ കഴിയുന്നു; കഷ്ടം!
6 ഏറെക്കാലമായി എന്റെ താമസം
സമാധാനം വെറുക്കുന്നവരോടൊപ്പമാണ്.+
7 ഞാൻ സമാധാനകാംക്ഷി;
പക്ഷേ, ഞാൻ വായ് തുറക്കുമ്പോൾ അവർ പോരിനു വരുന്നു.