ദാവീദിന്റെ ആരോഹണഗീതം.
133 സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത്
എത്ര നല്ലത്! എത്ര രസകരം!+
2 അതു വിശേഷതൈലംപോലെ!
തലയിൽ ഒഴിച്ചിട്ട്+ തലയിൽനിന്ന് താടിയിലേക്ക്,
അഹരോന്റെ താടിയിലേക്ക്,+
കുപ്പായക്കഴുത്തുവരെ ഒഴുകിയിറങ്ങുന്ന തൈലംപോലെ!
3 അതു സീയോൻമലനിരകളിൽ പെയ്തിറങ്ങുന്ന+
ഹെർമോന്യമഞ്ഞുകണങ്ങൾപോലെ.+
യഹോവ അനുഗ്രഹം ചൊരിയാൻ,
അനന്തജീവനെന്ന അനുഗ്രഹം ചൊരിയാൻ,
നിയമിച്ച സ്ഥലം അതാണ്!