ഹോശേയ
12 “കാറ്റാണ് എഫ്രയീമിന്റെ ആഹാരം,
അവൻ ദിവസം മുഴുവൻ കിഴക്കൻ കാറ്റിനു പിന്നാലെ പായുന്നു.
അവന്റെ നുണകളും അക്രമവും പെരുകുന്നു.
അവൻ അസീറിയയുമായി ഉടമ്പടി ചെയ്യുന്നു;+ ഈജിപ്തിലേക്ക് എണ്ണ കൊണ്ടുപോകുന്നു.+
2 യഹോവയ്ക്ക് യഹൂദയുമായി ഒരു കേസുണ്ട്.+
യാക്കോബിന്റെ വഴികൾക്കനുസരിച്ച് ദൈവം അവനോടു കണക്കു ചോദിക്കും;
അവന്റെ പ്രവൃത്തികൾക്കു ചേർച്ചയിൽ അവനു പകരം കൊടുക്കും.+
3 ഗർഭപാത്രത്തിൽവെച്ച് അവൻ അവന്റെ സഹോദരന്റെ ഉപ്പൂറ്റിയിൽ പിടിച്ചു,+
സർവശക്തിയും എടുത്ത് അവൻ ദൈവവുമായി മല്ലുപിടിച്ചു.+
4 അവൻ ദൈവദൂതനോടു മല്ലിട്ട് ജയിച്ചു,
അനുഗ്രഹത്തിനായി അവൻ കരഞ്ഞപേക്ഷിച്ചു.”+
ദൈവം അവനെ ബഥേലിൽവെച്ച് കണ്ടു; അവിടെവെച്ച് നമ്മളോടു സംസാരിച്ചു.+
യഹോവ എന്ന പേരിലാണു ജനങ്ങൾ ദൈവത്തെ ഓർക്കുന്നത്.+
6 “അതുകൊണ്ട് നിന്റെ ദൈവത്തിലേക്കു മടങ്ങുക,+
അചഞ്ചലമായ സ്നേഹവും നീതിയും കാത്തുസൂക്ഷിക്കുക,+
എപ്പോഴും നിന്റെ ദൈവത്തിൽ പ്രത്യാശ വെക്കുക.
8 എഫ്രയീം പറയുന്നു: ‘കണ്ടോ, ഞാൻ ധനവാനായിരിക്കുന്നു;+ എനിക്കു സമ്പത്തുണ്ട്.+
ഞാൻ ഈ അധ്വാനിച്ചുകൂട്ടിയതിലൊന്നും അവർക്ക് ഒരു തെറ്റും കുറ്റവും കണ്ടുപിടിക്കാനാകില്ല.’
9 യഹോവ എന്ന ഞാൻ ഈജിപ്ത് മുതലേ നിങ്ങളുടെ ദൈവമാണ്.+
നിശ്ചയിച്ച സമയത്ത്* എന്നപോലെ
നിങ്ങൾ വീണ്ടും കൂടാരങ്ങളിൽ കഴിയാൻ ഞാൻ ഇടയാക്കും.
10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു,+
അവർക്കു ധാരാളം ദർശനങ്ങൾ നൽകി,
പ്രവാചകന്മാരിലൂടെ ഞാൻ അവരോടു ദൃഷ്ടാന്തകഥകൾ പറഞ്ഞു.
11 ഗിലെയാദിൽ കള്ളവും ചതിയും* ഉണ്ട്,+
ഗിൽഗാലിൽ അവർ കാളകളെ ബലി അർപ്പിച്ചു.+
അവരുടെ യാഗപീഠങ്ങൾ ഉഴവുചാലിലെ കൽക്കൂമ്പാരങ്ങൾപോലെയാണ്.+
12 യാക്കോബ് അരാമിലേക്ക്* ഓടിപ്പോയി,+
ഒരു ഭാര്യയെ കിട്ടാനായി ഇസ്രായേൽ+ അവിടെ പണിയെടുത്തു.+
അതിനായി യാക്കോബ് ആടുകളെ മേയ്ച്ചു.+