ആരോഹണഗീതം.
125 യഹോവയിൽ ആശ്രയിക്കുന്നവർ+
കുലുങ്ങാതെ എന്നും നിലനിൽക്കുന്ന
സീയോൻ മലപോലെ.+
2 പർവതങ്ങൾ യരുശലേമിനെ വലയം ചെയ്യുന്നതുപോലെ+
ഇന്നുമുതൽ എന്നെന്നും
യഹോവ തന്റെ ജനത്തെ വലയം ചെയ്യും.+
3 നീതിമാൻ തെറ്റിലേക്കു വീഴാതിരിക്കേണ്ടതിന്+
ദുഷ്ടതയുടെ ചെങ്കോൽ നീതിമാന്റെ അവകാശഭൂമിയിൽ നിലനിൽക്കില്ല.+
4 യഹോവേ, നല്ലവർക്ക്,
ഹൃദയശുദ്ധിയുള്ളവർക്ക്,+ നന്മ ചെയ്യേണമേ.+
5 വളഞ്ഞ വഴികളിലേക്കു തിരിയുന്നവരെയോ
യഹോവ ദുഷ്പ്രവൃത്തിക്കാരുടെകൂടെ നീക്കിക്കളയും.+
ഇസ്രായേലിൽ സമാധാനം കളിയാടട്ടെ.