ഹോശേയ
4 ഇസ്രായേൽ ജനമേ, യഹോവയുടെ സന്ദേശം കേൾക്കൂ,
യഹോവയ്ക്കു ദേശവാസികളുമായി ഒരു കേസുണ്ട്.+
കാരണം, ദേശത്ത് സത്യമോ അചഞ്ചലസ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല.+
2 കള്ളസത്യവും നുണയും+ ആണ് എങ്ങും.
കൊലപാതകവും+ മോഷണവും വ്യഭിചാരവും+ ദേശമെങ്ങും നടമാടുന്നു.
ഒന്നിനു പുറകേ ഒന്നായി രക്തച്ചൊരിച്ചിൽ നടക്കുന്നു.+
3 അതുകൊണ്ട് ദേശം വിലപിക്കും,+
അവിടെ താമസിക്കുന്ന സകലരും ക്ഷയിച്ചുപോകും,
കാട്ടുമൃഗങ്ങളും ആകാശത്തിലെ പക്ഷികളും
കടലിലെ മത്സ്യങ്ങളും ചത്തൊടുങ്ങും.
4 “എന്നാൽ ആരും അവരോടു വാദിക്കാനോ അവരെ ശാസിക്കാനോ പോകേണ്ടതില്ല,+
കാരണം, പുരോഹിതനെ എതിർക്കുന്ന തരക്കാരാണു നിങ്ങളുടെ ജനം!+
5 നിങ്ങൾ പട്ടാപ്പകൽ ഇടറിവീഴും,
രാത്രിയിൽ തട്ടിവീഴുന്നതുപോലെ പ്രവാചകനും നിങ്ങളോടൊപ്പം വീഴും.
ഞാൻ നിങ്ങളുടെ അമ്മയെ നിശ്ശബ്ദയാക്കും.*
6 അറിവില്ലാത്തതിനാൽ എന്റെ ജനത്തെ ഞാൻ നിശ്ശബ്ദരാക്കും.*
നിങ്ങൾ അറിവ് നേടാൻ കൂട്ടാക്കാത്തതുകൊണ്ട്+
എന്റെ പുരോഹിതന്മാരായിരിക്കുന്നതിൽനിന്ന് ഞാൻ നിങ്ങളെയും തള്ളിക്കളയും.
നിങ്ങളുടെ ദൈവത്തിന്റെ നിയമം* നിങ്ങൾ മറന്നുകളഞ്ഞതുകൊണ്ട്+
ഞാൻ നിങ്ങളുടെ പുത്രന്മാരെയും മറന്നുകളയും.
7 അവരുടെ എണ്ണം പെരുകിയതനുസരിച്ച് എനിക്ക് എതിരെയുള്ള അവരുടെ പാപങ്ങളും പെരുകി.+
ഞാൻ അവരുടെ മഹത്ത്വത്തെ അപമാനമാക്കി മാറ്റും.*
8 എന്റെ ജനത്തിന്റെ പാപങ്ങളാൽ അവർ വയറു നിറയ്ക്കുന്നു.
അതുകൊണ്ട് ജനം തെറ്റു ചെയ്യാൻ അവർ കൊതിക്കുന്നു.
9 ജനത്തിന്റെയും പുരോഹിതന്റെയും ഗതി ഒന്നുതന്നെ;
അവരുടെ പ്രവൃത്തികൾക്കു ഞാൻ കണക്കു ചോദിക്കും,
അവരുടെ ചെയ്തികളുടെ പരിണതഫലങ്ങൾ ഞാൻ അവരുടെ മേൽ വരുത്തും.+
10 അവർ തിന്നും, പക്ഷേ തൃപ്തരാകില്ല.+
വ്യഭിചാരത്തിന്റെ* ആത്മാവ് അവരെ വഴിതെറ്റിക്കുന്നു,
അവർ വ്യഭിചരിച്ചുകൊണ്ട്, അവരുടെ ദൈവത്തിനു കീഴ്പെടാൻ വിസമ്മതിക്കുന്നു.
13 മലമുകളിൽ അവർ ബലി അർപ്പിക്കുന്നു.+
കുന്നിന്മുകളിൽ അവർ യാഗവസ്തുക്കൾ ദഹിപ്പിക്കുന്നു.*
ഓക്ക് മരത്തിന്റെയും സ്റ്റൊറാക്സ് മരത്തിന്റെയും
എല്ലാ വൻമരങ്ങളുടെയും ചുവട്ടിൽ അവർ ആരാധന കഴിക്കുന്നു;+
കാരണം അവിടെ നല്ല തണലുണ്ട്.
അതുകൊണ്ടാണ് നിങ്ങളുടെ പുത്രിമാർ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നത്,
നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നത്.
14 വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനു നിങ്ങളുടെ പുത്രിമാരെയോ,
വ്യഭിചരിച്ചതിനു നിങ്ങളുടെ പുത്രഭാര്യമാരെയോ ഞാൻ ശിക്ഷിക്കില്ല.
കാരണം, നിങ്ങളുടെ പുരുഷന്മാർ വേശ്യകളോടൊപ്പം പോകുന്നു,
ആലയവേശ്യകളോടൊപ്പം അവർ ബലി അർപ്പിക്കുന്നു;
വകതിരിവില്ലാത്ത ഈ ജനം+ നശിച്ചുപോകും.
16 ഇസ്രായേൽ മെരുക്കമില്ലാത്ത ഒരു പശുവിനെപ്പോലെയായിരിക്കുന്നു.+
വിശാലമായ മേച്ചിൽപ്പുറത്ത് ഒരു ചെമ്മരിയാട്ടിൻകുട്ടിയെ മേയ്ക്കുന്നതുപോലെ യഹോവ ഇനി അവരെ മേയ്ക്കുമോ?
17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു.+
അവനെ അവന്റെ വഴിക്കു വിട്ടേക്കൂ!