സുഭാഷിതങ്ങൾ
17 വഴക്കടിക്കുന്ന വീട്ടിലെ വിഭവസമൃദ്ധമായ സദ്യയെക്കാൾ*+
സമാധാനമുള്ളിടത്തെ ഉണക്കറൊട്ടിയാണു നല്ലത്.+
2 നാണംകെട്ട മകനെ ഉൾക്കാഴ്ചയുള്ള വേലക്കാരൻ ഭരിക്കും;
സഹോദരന്മാരിൽ ഒരുവനെപ്പോലെ അയാൾക്കും അവകാശം ലഭിക്കും.
3 വെള്ളിക്കു ശുദ്ധീകരണപാത്രം, സ്വർണത്തിനു ചൂള;+
എന്നാൽ ഹൃദയങ്ങളെ പരിശോധിക്കുന്നത് യഹോവ.+
4 ദുഷ്ടൻ മുറിപ്പെടുത്തുന്ന സംസാരം ശ്രദ്ധിക്കുന്നു;
വഞ്ചകൻ ദ്രോഹകരമായ വാക്കുകൾക്കു ചെവി കൊടുക്കുന്നു.+
5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ പുച്ഛിക്കുന്നു;+
മറ്റൊരുവന്റെ ആപത്തിൽ സന്തോഷിക്കുന്നവനു ശിക്ഷ കിട്ടാതിരിക്കില്ല.+
7 നേരുള്ള* സംസാരം വിഡ്ഢിക്കു ചേരില്ല.+
നുണ പറയുന്നതു ഭരണാധികാരിക്ക് അത്രയുംപോലും ചേരില്ല.+
8 സമ്മാനം അതിന്റെ ഉടമസ്ഥന് ഒരു അമൂല്യരത്നം;+
എങ്ങോട്ടു തിരിഞ്ഞാലും അത് അവനു വിജയം നേടിക്കൊടുക്കും.+
9 ലംഘനം ക്ഷമിക്കുന്നവൻ* സ്നേഹം തേടുന്നു;+
എന്നാൽ ഒരേ കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നവൻ ഉറ്റസുഹൃത്തുക്കളെ അകറ്റിക്കളയുന്നു.+
10 വകതിരിവുള്ളവനു ലഭിക്കുന്ന ഒരു ശകാരം+
വിഡ്ഢിക്കു ലഭിക്കുന്ന നൂറ് അടിയെക്കാൾ ആഴത്തിൽ പതിയുന്നു.+
11 ചീത്ത മനുഷ്യൻ കലഹം തേടിനടക്കുന്നു;
എന്നാൽ അവനെ ശിക്ഷിക്കാൻ ക്രൂരനായ ഒരു സന്ദേശവാഹകനെ അയയ്ക്കും.+
12 വിഡ്ഢിയെ അവന്റെ വിഡ്ഢിത്തത്തിൽ നേരിടുന്നതിനെക്കാൾ നല്ലത്+
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട കരടിയെ നേരിടുന്നതാണ്.
14 വഴക്കു തുടങ്ങുന്നത് അണക്കെട്ടു തുറന്നുവിടുന്നതുപോലെ;
കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട് പോകുക.+
15 ദുഷ്ടനെ വെറുതേ വിടുന്നവനെയും നീതിമാനെ കുറ്റം വിധിക്കുന്നവനെയും+
യഹോവയ്ക്ക് ഒരുപോലെ അറപ്പാണ്.
16 ജ്ഞാനം സമ്പാദിക്കാൻ വഴിയുണ്ടായിട്ടും
അതു നേടാൻ വിഡ്ഢിക്ക് ആഗ്രഹമില്ലെങ്കിൽ* പിന്നെ അതുകൊണ്ട് എന്തു ഗുണം?+
17 യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു;+
കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.+
18 സാമാന്യബോധമില്ലാത്തവൻ* അയൽക്കാരന്റെ സാന്നിധ്യത്തിൽ കൈ കൊടുക്കുന്നു;
അങ്ങനെ, ജാമ്യം നിൽക്കാൻ അവൻ സമ്മതിക്കുന്നു.+
19 കലഹം ഇഷ്ടപ്പെടുന്നവൻ ലംഘനത്തെ സ്നേഹിക്കുന്നു;+
പടിവാതിൽ ഉയർത്തിക്കെട്ടുന്നവൻ നാശം ക്ഷണിച്ചുവരുത്തുന്നു.+
20 ഹൃദയത്തിൽ വക്രതയുള്ളവൻ ഒരിക്കലും വിജയിക്കില്ല;*+
വഞ്ചനയോടെ സംസാരിക്കുന്നവൻ നശിച്ചുപോകും.
21 വിഡ്ഢിയുടെ അപ്പൻ ദുഃഖിക്കേണ്ടിവരും;
സാമാന്യബോധമില്ലാത്തവനെ ജനിപ്പിച്ചവനു സന്തോഷമുണ്ടാകില്ല.+
24 വകതിരിവുള്ളവന്റെ കൺമുന്നിൽ ജ്ഞാനമുണ്ട്;
എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു.+
28 മിണ്ടാതിരുന്നാൽ വിഡ്ഢിയെപ്പോലും ബുദ്ധിമാനായി കണക്കാക്കും;
വായ് അടച്ചുവെക്കുന്നവനെ വകതിരിവുള്ളവനായി കരുതും.