വലിയ മർമ്മം
‘നിങ്ങൾക്ക് വ്യക്തിപരമായി ഏതു ചോദ്യവും ദൈവത്തോടു ചോദിക്കാൻ അനുവാദമുണ്ടെങ്കിൽ എന്തായിരിക്കും നിങ്ങളുടെ ചോദ്യം? ഇംഗ്ലണ്ടിൽ അടുത്ത കാലത്തു നടത്തിയ ഒരു സർവ്വേയുടെ ഫലം, അഭിമുഖസംഭാഷണം നടത്തിയവരിൽ 31 ശതമാനം “നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?” എന്നു അറിയാനാഗ്രഹിച്ചു.
നിങ്ങൾക്ക് അവസരം ലഭിച്ചാൽ നിങ്ങൾ ആ ചോദ്യം ചോദിക്കുമോ?
മരണം “നമുക്ക് ഉറപ്പുള്ള ഒരു സംഗതിയാണ്, ആ അറിവ് ജീവിച്ചിരിക്കുന്ന ഏവർക്കുമുണ്ട്,” മരണം എന്ന പുസ്തകത്തിൽ ഗവേഷകനായ മോഗ് ബാൾ എഴുതുന്നു. എന്നിരുന്നാലും, “സാധാരണക്കാരുടെയിടയിൽ അത് ഒരു സംഭാഷണവിഷയമല്ല. നിങ്ങൾക്കു നല്ല പരിചയമില്ലാത്തവരോട് നിങ്ങൾ സംസാരിക്കുന്ന ഒരു വിഷയമല്ല മരണം” എന്ന് ബാൾ കൂടുതലായി പ്രസ്താവിക്കുന്നത് വിരോധാഭാസമായിരിക്കുന്നു.
യഥാർത്ഥത്തിൽ, അനേകർ മരണത്തെക്കുറിച്ച് ചിന്തിക്കാൻപോലും ആഗ്രഹിക്കുന്നില്ല. ലോകവിജ്ഞാനകോശം പ്രസ്താവിക്കുന്നതുപോലെ, “മിക്കയാളുകളും മരണത്തെ ഭയപ്പെടുന്നു, അതിനെക്കുറിച്ചു ചിന്തിക്കുന്നതൊഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.” ഈ ഭയം യഥാർത്ഥത്തിൽ അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയമാണ്, എന്തുകൊണ്ടെന്നാൽ മരണം മിക്കവർക്കും ഒരു മർമ്മമാണ്. അതുകൊണ്ട് ആരെങ്കിലും മരിക്കുമ്പോൾ ആളുകൾ “പോയി,” “കടന്നുപോയി,” “മരണത്തിൽ നഷ്ടപ്പെട്ടു” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അല്ലെങ്കിൽ സമാനമായ പ്രയോക്തി ഉപയോഗിക്കുന്നു. എന്നാൽ നമ്മളെല്ലാം മരണത്തെ അഭിമുഖീകരിക്കുന്നതുകൊണ്ട് നാം മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു എന്ന് വർണ്ണിക്കുന്നതിൽ നമുക്കു കൂടുതൽ കൃത്യത ഉണ്ടായിരിക്കാൻ കഴികയില്ലേ?
നാം സാങ്കൽപ്പികചോദ്യങ്ങളാണ് ചോദിക്കുന്നത് എന്നും അത് വെറും വിശ്വാസകാര്യമാണന്നും സംശയവാദികൾ അവകാശപ്പെടും. എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നതുപോലെ “മരണം ജീവിതമല്ല. എന്നിരുന്നാലും അത് എന്താണെന്ന് ഊഹിക്കാനേ കഴിയൂ.” എന്നിരുന്നാലും അതേ പ്രമാണം ഇങ്ങനെയും പ്രഖ്യാപിക്കുന്നു: “മനുഷ്യർ ഏതോ രൂപത്തിൽ മരണത്തെ അതിജീവിക്കുന്നുവെന്ന വിശ്വാസം മനുഷ്യവർഗ്ഗത്തിന്റെ ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും പ്രബലമായി സ്വാധീനിച്ചിട്ടുണ്ട്. ഈ വിശ്വാസം പണ്ടത്തെയും ഇപ്പോഴത്തെയും സകല മതങ്ങളിലുമുണ്ട്.”
ഈ വിശ്വാസങ്ങൾ ഏതെല്ലാം രൂപങ്ങളിലാണുള്ളത്? അവ നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന തിൻമേൽ യഥാർത്ഥ വെളിച്ചം വീശുന്നുവോ? അതോ മരണം ഒരു മർമ്മമായി അവശേഷിക്കുകയാണോ? (g88 7/8)